സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു കഴിഞ്ഞ ദിവസമാണ് വിട പറഞ്ഞത്. ലിവിയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് ഗോപിസുന്ദറിന്റെ മകൻ മാധവ് സുന്ദർ പങ്കുവച്ച വാക്കുകൾ ചർച്ചയാകുന്നു.
'എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നും അത്രയേറെ ഞാൻ അച്ഛമ്മയെ സ്നേഹിക്കുന്നു. അച്ഛമ്മയില്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല. എനിക്ക് അച്ഛമ്മയെ കെട്ടിപ്പിടിച്ച് അവസാനമായി ഒന്ന് ചുംബിക്കണം. അതുമാത്രമാണെന്റെ ആഗ്രഹം. ഇനി അടുത്ത ജന്മത്തിലല്ലേ പറ്റൂ. അച്ഛമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. മാധവ് സുന്ദർ കുറിച്ചു. ഗോപിസുന്ദറിന്റെയും പ്രിയയുടെയും മൂത്ത മകനാണ് മാധവ്.
അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പം ഉണ്ടായിരിക്കുമെന്നും ഗോപിസുന്ദർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. മാതൃസ്നേഹത്തെക്കുറിച്ച് ഗോപി സുന്ദർ മുൻപും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |