കൊല്ലം: സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 1.292 കിലോഗ്രാം കഞ്ചാവുമായി ഇരവിപുരം വാളത്തുങ്കൽ പത്മതീർത്ഥത്തിൽ സുമരാജാണ് (35വയസ്) പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജുവിന്റെ നിർദേശാനുസരണം സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.വിധുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാൽ, ബി.എസ്.അജിത്ത്, എം.ആർ.അനീഷ്, ജൂലിയൻ ക്രൂസ്, ജെ.ജോജോ, ബാലു.എസ്.സുന്ദർ, സൂരജ്.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, ഡ്രൈവർ എസ്.കെസുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |