ന്യൂഡൽഹി: ക്യാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി. ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് അഞ്ച് ശതമാനം നികുതിയിളവും 2025ലെ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു.
രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിൽ അടുത്ത വർഷം 10,000 സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ബഡ്‌ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 75,000 ആയി ഉയർത്തും. 2014നുശേഷം നിർമിച്ച അഞ്ച് ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്നതിനായി യുവാക്കളെ പ്രാപ്‌തരാക്കുന്നതിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കും. 500 കോടി രൂപ ചെലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനം.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |