ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് അവതരണം തുടരുന്നു. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. വികസനത്തിനുള്ള സാദ്ധ്യതകൾ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, മദ്ധ്യവർഗം എന്നിവർക്ക് മുൻഗണന നൽകിയുള്ളതാണ് ബഡ്ജറ്റെന്ന് മന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതുവഴി 1.7 കോടി കർഷകർക്ക് നേട്ടമുണ്ടാകും.
പ്രധാന പ്രഖ്യാപനങ്ങൾ
ബീഹാറിനായി മഖാന ബോർഡ്.
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ജൻധാന്യ യോജന നടപ്പാക്കും.
കയറ്റുമതി ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |