നീലേശ്വരം: കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ്, പറക്കളായി ആയുർവേദ മെഡിക്കൽ കോളേജ്, നീലേശ്വരം ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, ഔഷധസസ്യപ്രദർശനം, വിഷ ചികിത്സ ബോധവത്കരണ എക്സ്പോ എന്നിവ നടന്നു. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വി.എസ് സോണിയ മെഡിക്കൽ ക്യാമ്പും നീലേശ്വരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി ലത ഔഷധ സസ്യപ്രദർശനവും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷംസുദ്ദീൻ അരിഞ്ചിറ എക്സ്പോയും ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് നടക്കുന്ന ദേശീയ ആയുർവേദ വിഷ ചികിത്സ സെമിനാർ കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |