കോഴിക്കോട് : വീടുപണിയ്ക്കായി വാങ്ങി സൂക്ഷിച്ച ഇലക്ട്രിക്ക് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ. തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശി യൂസഫ് നിവാസിൽ യൂസഫ് (51) നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരൻ കിണാശ്ശേരിയിൽ പുതുതായി പണികഴിപ്പിക്കുന്ന വീടുപണിയ്ക്കായി വാങ്ങി സൂക്ഷിച്ച് വെച്ചിരുന്ന 40000 രൂപയോളം വിലവരുന്ന ഇലക്ട്രിക്ക് പ്ലംബിംഗ് സാധനങ്ങളാണ് മോഷണം പോയത്. ഇാൾക്ക് കസബ പൊലീസ് സ്റ്റേഷനിൽ 2022 ൽ 10000 രൂപയോളം വിലവരുന്ന 50 മീറ്ററോളം യു.ജി. കേബിൾ മുറിച്ചു മോഷണം നടത്തിയതിനും അരക്കിണർ സ്വദേശികളെ മുൻവൈരാഗ്യത്തോടോടെ തലക്കും മൂക്കിനും ഇടിച്ച് പരിക്കേൽപ്പിച്ചതിനും നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി തടസപ്പെടുത്തിയത് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടെന്നും പ്രതി പകൽ സമയങ്ങളിൽ പുറത്തിറങ്ങാതെ രാത്രി കാലങ്ങളിൽ പുറത്തിറങ്ങി പിടിച്ചുപറിയും മോഷണവും നടത്താറാണെന്നും കസബ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |