തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ നേരത്തെ ശ്രീതുവിനെതിരെ കേസെടുത്തിരുന്നു.
തട്ടിപ്പിന്റെ പേരിൽ ശ്രീതുവിനെതിരെ പത്ത് പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ രണ്ട് പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥയെന്ന് പറഞ്ഞായിരുന്നു ശ്രീതു സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ദേവസ്വം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് ശ്രീതു പണം തട്ടിയത്. പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീട് വച്ചുനൽകുന്നതിനായി ജ്യോത്സ്യൻ ദേവീദാസന് നൽകിയതായാണ് ശ്രീതു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്‌ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടെന്ന് ശ്രീതുവിന്റെ അയൽക്കാരിയായ ഒരു സ്ത്രീയും പറഞ്ഞിരുന്നു.
ദേവസ്വം ബോർഡിൽ ജോലി കിട്ടി. മാസം ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനമുണ്ടെന്നാണ് അവർ പറഞ്ഞോണ്ട് നടന്നത്. ശ്രീതുവിന്റെ അമ്മ രാഗിണി ചേച്ചിയും അത് പറഞ്ഞിട്ടുണ്ട്. ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ വരെ പലരിൽ നിന്നായി വാങ്ങിയിട്ടുണ്ട്.'- എന്നായിരുന്നു അയൽക്കാരി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |