കൃത്യമായ നിക്ഷേപങ്ങളിലൂടെ മികച്ച സമ്പാദ്യം നേടിയെടുക്കാൻ സാധിക്കുന്ന ഒട്ടനവധി നിക്ഷേപപദ്ധതികൾ ഉണ്ട്. പക്ഷെ ഇവയിൽ ഏതിൽ ചേർന്നാലാണ് കൂടുതൽ ലാഭം കിട്ടുകയെന്നതിൽ മിക്കവർക്കും ആശയക്കുഴപ്പമുണ്ട്. ചെറിയ നിക്ഷേപത്തിലൂടെയും മികച്ച വരുമാനം നേടിയെടുക്കാൻ സാധിക്കുന്ന ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് വ്യവസ്ഥാപിത നിക്ഷേപ പദ്ധതി (എസ് ഐ പി).
ഒരു നിശ്ചിത തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനുപകരം കൃത്യമായ ഇടവേളകളിൽ മാസംതോറുമോ, മൂന്ന് മാസത്തിലൊരിക്കലോ അല്ലെങ്കിൽ വർഷം തോറുമോ ഈ പദ്ധതിയിൽ നിങ്ങൾക്ക് നിക്ഷേപം നടത്താവുന്നതാണ്. 500 രൂപ നിക്ഷേപിച്ച് എസ് ഐ പിയിൽ പങ്കാളികളാകാം. നിക്ഷേപ തുക മാത്രമല്ല, നേടിയ മൂലധന നേട്ടത്തിനും നിങ്ങൾക്ക് പലിശ ലഭിക്കും. എസ് ഐ പിയിലൂടെ 100 രൂപയോ 200 രൂപയോ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാമെന്നതും ഒരു സവിശേഷതയാണ്. ദീർഘകാലത്തേക്കാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെങ്കിൽ വലിയൊരു തുക തന്നെ സമ്പാദിക്കാവുന്നതാണ്.
എസ് ഐ പി മ്യൂച്വൽ ഫണ്ടിൽ നിങ്ങൾ പ്രതിമാസം നിക്ഷേപം നടത്താനാണ് തീരുമാനിക്കുന്നതെങ്കിൽ ഒരു ദിവസം 50 രൂപ മാറ്റിവയ്ക്കാൻ ശ്രമിക്കുക. അത്തരത്തിൽ നിങ്ങൾക്ക് ഒരു മാസം 1500 രൂപ ലാഭിക്കാം. ഈ 1500 രൂപ വീതം കൃത്യം 36 വർഷത്തോളം നിക്ഷേപിക്കണം. അങ്ങനെ നിങ്ങളുടെ ആകെ നിക്ഷേപം 6,48,000 രൂപയാകും. ശരാശരി വാർഷിക വരുമാനം 12 ശതമാനം കണക്കാക്കിയാൽ, പ്രതീക്ഷിക്കുന്ന മൂലധന നേട്ടം 1,03,49,762 രൂപയായിരിക്കും. 36 വർഷം പൂർത്തിയാകുമ്പോൾ നിങ്ങളുടെ മൊത്തം കോർപ്പസ് ഏകദേശം 1,09,97,762 രൂപയായി മാറും.
എസ് ഐ പി ഒരു മാർക്കറ്റ് ലിങ്ക്ഡ് സ്കീം ആണ്. അതിനാൽ റിട്ടേണുകൾ ഉറപ്പില്ല. മുകളിൽ സൂചിപ്പിച്ച 12 ശതമാനം റിട്ടേൺ ഒരു ഏകദേശ കണക്ക് മാത്രമാണ്. വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് യഥാർത്ഥ മൂലധന നേട്ടം വ്യത്യാസപ്പെടാം. വാർഷിക മൂലധനനേട്ടത്തിന്റെ ചില ഉദാഹരണങ്ങൾ നോക്കാം. വാർഷിക വരുമാനം 13 ശതമാനമാണെങ്കിൽ 36 വർഷത്തിനുള്ളിൽ ഏകദേശം 1,45,68,810 രൂപയുടെ കോർപ്പസ് ഉണ്ടാക്കാൻ കഴിയും. വാർഷിക വരുമാനം 14 ശതമാനമാണെങ്കിൽ 36 വർഷത്തിനുള്ളിൽ ഏകദേശം 1,93,84,377 രൂപയുടെ കോർപ്പസ് ഉണ്ടാക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ഒരു സാമ്പത്തിക വിദഗ്ദനുമായി ആശയവിനിയമയം നടത്താവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |