കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച കോൺഗ്രസ് നേതാക്കളെ പുറത്താക്കാൻ ഹെെക്കമാൻഡിന് ധെെര്യമുണ്ടോ എന്ന് എ.പി അബ്ദുള്ളക്കുട്ടി. താൻ പല തവണ പറഞ്ഞതാണ് തരൂരും, സിങ്‌വിയും, ജയറാമും ആവർത്തിച്ചതെന്നും പ്രസ്താവന വീരൻമാരായ മുല്ലപ്പള്ളിയുടേയും സുധീരന്റെയും നാവടങ്ങിപ്പോയോ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. നേരത്തെ നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
കഴിഞ്ഞ ദിവസങ്ങളായി മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ്‌വിയും മോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയിരുന്നു. കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ നിലപാട് വിവാദമായിരുന്നു. തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. എന്നാൽ തന്നെ പഠിപ്പിക്കാൻ ആരും വരണ്ട എന്നാണ് ശശി തരൂരിന്റെ പ്രതികരണം.
മോദിയെ എപ്പോഴും വിമർശിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലന്നും അദ്ദേഹം ചെയ്‌ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും പറഞ്ഞുകൊണ്ട് ജയറാം രമേശാണ് വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ മുതിർന്ന നേതാക്കളായ മനു അഭിഷേക് സിംഗ്‌വി, ശശി തരൂർ തുടങ്ങിയവർ ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തുകയായിരുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നരേന്ദ്ര മോദിയെ പ്രശംസിച്ച കോൺഗ്രസിലെ ബുദ്ധിജീവികളായ മൂവർ സംഘത്തെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡിന് ധൈര്യമുണ്ടോ? ഞാന്‍ പല തവണ പറഞ്ഞതാണ് തരൂരും, സിങ് വിയും, ജയറാമും ആവര്‍ത്തിച്ചത്. പ്രസ്താവന വീരന്‍മാരായ മുല്ലപ്പള്ളിയുടേയും സുധീരന്റെയും നാവടങ്ങിപ്പോയോ...?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |