കൊച്ചി: എല്ലാവരെയും ഉൾക്കൊള്ളുന്ന വ്യവസായ നയമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുടെ സഹകരണത്തോടെ സി.ഐ.ഐ കേരളഘടകം സംഘടിപ്പിച്ച അസെന്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ മൂന്ന് നഗരമേഖലകൾ കേന്ദ്രീകരിച്ച വ്യവസായവൽക്കരണ കാലം കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വയനാട്, കാസർകോട്, ഇടുക്കി ജില്ലകളിൽ വരെ വ്യവസായ പാർക്കുകളിലൂടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണെത്തുന്നത്. നാനോ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ് കേരളത്തിന്റെ നട്ടെല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ, മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, സി.ഐ.ഐ വൈസ് ചെയർപേഴ്‌സൺ ശാലിനി വാര്യർ, കേരള ചെയർമാൻ വിനോദ് മഞ്ഞില തുടങ്ങിയവർ സംബന്ധിച്ചു. പാനൽ ചർച്ചയിൽ ഇസ്റ്റേൺ ട്രേഡ്സ് ചെയർമാൻ നവാസ് മീരാൻ, വി.കെ.സി ഫുട്‌വെയർ സി.എം.ഡി വി.കെ.സി. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |