കൊല്ലങ്കോട്: പാലക്കാട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശി ഗ്രീഷ്മയെ (20) കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കരസേനയിൽ ജോലി ലഭിച്ചതോടെ കാമുകൻ ബന്ധം ഉപേക്ഷിച്ചതിന്റെ വേദനയിലാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഗ്രീഷ്മയും യുവാവും താലികെട്ടിയെന്നും സിന്ദൂരം ചാർത്തിയതുൾപ്പെടെയുള്ള ഫോട്ടോ ഗ്രീഷ്മ സൂക്ഷിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു. മരിക്കുന്നതിന്റെ തലേ ദിവസം ഗ്രീഷ്മ പൊലീസിൽ പരാതി നൽകിയിരുന്നു. സൈന്യത്തിൽ ജോലി കിട്ടിയശേഷം കാമുകൻ ഉപേക്ഷിച്ചുവെന്നും വിളിച്ച് സംസാരിക്കാൻ വഴിയുണ്ടാക്കണമെന്നുമായിരുന്നു പരാതി. പിന്നാലെയാണ് ജീവനൊടുക്കിയത്. നീതി കിട്ടണമെന്നും ഇരുവരുടെയും പ്രണയം എല്ലാവർക്കും അറിയാമായിരുന്നുവെന്നും ഗ്രീഷ്മയുടെ സഹോദരൻ പറഞ്ഞു. തന്നെ ചതിച്ചെന്നു പറയുന്ന ഗ്രീഷ്മയുടെ വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |