കോഴിക്കോട്: സി.പി.എം ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സെക്രട്ടറി എം.മെഹബൂബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർട്ടിയിൽ വിഭാഗീയതയും നേതാക്കളുടെ പക്ഷം പിടിച്ചുള്ള മത്സരവുമാണെന്നൊക്കെയാണ് പ്രചരിക്കുന്നത്. പാർട്ടിയുടെ സമ്മേളന നടപടിക്രമമനുസരിച്ച് സമ്മേളന പ്രതിനിധികളാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വടകരയിൽ നടന്ന സമ്മേളനം അംഗീകരിച്ച 47 പേരുടെ പാനൽ പി.കെ.ദിവാകരൻ ഉൾപ്പെടെയുള്ള പ്രതിനിധികൾ അംഗീകരിച്ചതാണ്. തന്നെ പാനലിൽ ഉൾപ്പെടുത്തിയില്ല എന്ന വിവാദങ്ങളെ പി.കെ.ദിവാകരൻ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട് .നിയമനകോഴയിൽ പങ്കുള്ളതുകൊണ്ടാണ് മുൻ എൻ.ജി.ഒ
യൂണിയൻ നേതാവിനെ ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന അടിസ്ഥാനമില്ലാത്ത ആരോപണമാണ് പ്രചരിക്കുന്നത്. ജില്ലാകമ്മിറ്റി നിയോഗിച്ച കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്. ഇതിൽ മുൻ എൻ.ജി.ഒ യൂണിയൻ നേതാവിന് യാതൊരു ബന്ധവുമില്ലെന്നും സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |