തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് ഇന്ന് സമാപനം. രാവിലെ 10 ന് പാലോട് ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന സമ്മേളനം മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരിയിൽ സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മലയോരമേഖലയിൽ നിന്ന് 5000 ത്തോളം കർഷകരെ പങ്കെടുപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |