പൃഥ്വിരാജും ജീത്തു ജോസഫും ഒരുമിക്കുന്നു. മെമ്മറീസ്, ഉൗഴം എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന് കെ.ആർ. കൃഷ്ണകുമാർ രചന നിർവഹിക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ, കൂമൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് . പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയംസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. നേര് 2ന് മുൻപ് പൃഥ്വിരാജ് ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനയിലാണ് ജീത്തു ജോസഫ്. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിറാഷ് എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ജീത്തു ജോസഫ്. മോഹൻലാൽ നായകനായി രണ്ട് ഭാഗങ്ങളായ റാം ആണ് ജീത്തു ജോസഫിന്റെ മറ്റൊരു മേജർ പ്രോജക്ട്. റാമിന്റെ രണ്ടാംഭാഗം പൂർത്തിയായതാണ് . ആദ്യഭാഗം പൂർത്തിയാകാനുണ്ട്. ദൃശ്യം 3, നേര് 2 എന്നീ ചിത്രങ്ങളുംജീത്തുവിന്റേതായി അണിയറയിലുണ്ട്. ജീത്തു ജോസഫ് - പൃഥ്വിരാജ് ചിത്രം ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് വിവരം.അതേസമയം
കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന മിറാഷിൽ ഹക്കിം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റു താരങ്ങൾ.
അപർണ ആർ. തരക്കോട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഇ ഫോർ എന്റർടെയ്നിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, ജതിൻ എം. സെഥി, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |