കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സിനിമാ താരം ഹരീഷ് പേരടി. നാടിനോടും ജനങ്ങളോടുമുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയും വാർത്തകളിലും വേണമെന്ന് പറഞ്ഞ് സ്വകാര്യ ചാനൽ പരിപാടിയുടെ വീഡിയോ പങ്കുവച്ചാണ് ഹരീഷ് മുഖ്യമന്ത്രിയെ പ്രകീർത്തിച്ചത്. ഇതുകൊണ്ടാണ് ഈ മനുഷ്യനോടപ്പം നിൽക്കുന്നത്. പറയേണ്ടത് എവിടെയും ആരുടെയും മുഖത്ത് നോക്കി പറയുന്ന നട്ടെല്ല്. ഇത് സിനിമയിലെ നായകന്റെ ഗ്രാഫിക്‌സ് നട്ടെല്ലല്ലാ. അടിയന്തരാവസ്ഥയുടെ പോലീസ് തച്ചുതകർത്തിട്ടും നിവർന്ന് നില്‍ക്കുന്ന നട്ടെല്ല്- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
2018ലെ പ്രളയത്തെ തുടർന്ന് സഹായധനം ലഭിക്കുന്നതിന് വേണ്ടി കേരളത്തിലെ മന്ത്രിമാർ വിദേശത്ത് പോകുന്ന കാര്യത്തിലും സാലറി ചലഞ്ചുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ കൈക്കൊണ്ട തീരുമാനം തുടങ്ങിയ വിഷയങ്ങളിൽ കേരളീയരുടെയും പൊതുവായ താൽപര്യത്തിനൊത്താണോ മാദ്ധ്യമങ്ങൾ നിന്നതെന്ന് മുഖ്യമന്തി പരിപാടിയിൽ ചോദിച്ചിരുന്നു. മാത്രമല്ല പ്രളയത്തിന് ശേഷം നടന്ന വാർത്താ തമസ്ക്കരണത്തെയും മാദ്ധ്യമ ധർമ്മത്തിന് യോജിക്കാത്ത പ്രചരണങ്ങൾക്കെതിയും മുഖ്യമന്ത്രി വിമർശനമുയർത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |