
കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പറഞ്ഞതു പോലെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ്റഹ്മാൻ വ്യക്തമാക്കി.
2011 മാർച്ചിൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ച് ജമാഅത്തെ ഇസ്ലാമിയുടെ അന്നത്തെ അമീർ ആരിഫലി സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തെ പിന്തുണച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ നിരുത്തരവാദപരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തുന്നത്. എ.കെ.ജി സെന്ററിൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾ കോടിയേരി ബാലകൃഷ്ണനുമായാണ് സംസാരിച്ചത്. സി.പി.എമ്മിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നോ ജമാഅത്തെ ഇസ്ലാമി ഗുഡ് സർട്ടിഫിക്കറ്റ് ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ ജന്മിത്തത്തിന്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |