തലശ്ശേരി: മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ചിത്ര പ്രദർശനമായ വര കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കതിരൂർ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. സെൽവൻ മേലൂർ, എ. സത്യനാഥ്, പ്രശാന്ത് ഒളവിലം, സന്തോഷ് മുഴപ്പിലങ്ങാട്, കെ.പി പ്രമോദ്, ചന്ദ്രൻ, ദിലീപ്കുമാർ, തങ്കരാജ്, ശ്രീജ സത്യനാഥ്, യാമിനി, തമ്പാൻ പെരിന്തട്ട, വിനയഗോപാൽ, അഫ്രൂസ് ഷഹാന, പ്രശാന്ത് മുരിങ്ങേരി, സരേഷ്ബാബു പാനൂർ, പ്രദീഷ് മേലൂർ, അനൂപ് നടുവിൽപാട്, എ. രവീന്ദ്രൻ, രാഗേഷ് പുന്നോൽ, ഖലീൽ ചൊവ്വ, ബിജു സെൻ, റിനിൽ, പ്രിയങ്ക പിണറായി തുടങ്ങി ജില്ലയിലെ 23 ചിത്രകാരന്മാരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. 8ന് വൈകന്നേരം 6ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |