ഗുരുവായൂർ: റെയിൽവേ സ്റ്റേഷന് സമീപമുള്ള തിരുത്തിക്കാട്ടുപറമ്പിൽ ദേവസ്വം തള്ളിയ മാലിന്യത്തിന് തീപിടിച്ചു. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ക്ഷേത്രത്തിനകത്ത് വിളക്കുകൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന പട്ടുതുണിയാണ് ഇവിടെ കൂടുതലായും തള്ളിയിട്ടുള്ളത്. നെയ്യും എണ്ണയും ഉള്ളതിനാൽ തീ പൂർണമായി കെടുത്താൻ ഏറെ പണിപ്പെട്ടു. അഗ്‌നിരക്ഷാസേന മടങ്ങിയ ശേഷവും വീണ്ടും തീ പടർന്നെങ്കിലും പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമാക്കാനായി. നേരത്തെ ദേവസ്വം എറ്റെടുത്ത സ്ഥലമായ ഇവിടെ ദേവസ്വം തന്നെ മാലിന്യം തള്ളുന്നതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ വർഷവും ഇവിടെ തീ പിടിത്തം ഉണ്ടായി പരിസരവാസികൾക്ക് ശ്വാസതടസവും മറ്റും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |