തൃശൂർ : ജനുവരി മാസത്തെ റേഷൻ വിതരണത്തിനുള്ള സ്റ്റോക്ക് ജനുവരി 27ന് പൂർണമായും റേഷൻ കടകളിൽ എത്തിച്ചെന്ന് തെറ്റായ വാർത്ത നൽകിയ ജില്ലാ സപ്ലൈ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിൽ മാസാവസാനമാണ് റേഷൻ വിതരണം നടത്തുന്നത്. സമയത്തിന് എല്ലാ കടകളിലും അരിയെത്തിച്ചു എന്ന് വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുന്നതിനാൽ പരാതി നൽകിയിട്ടും നടപടിയില്ല. ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകുമെന്നും നേതാക്കളായ പി.ഡി.പോൾ,സെബാസ്റ്റ്യൻ ചൂണ്ടൽ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |