ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണത്തിൽ 57കാരന് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിപ്പെട്ട ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വച്ചായിരുന്നു ആക്രമണം. ഫയർലെെൻ തെളിക്കുന്നതിനിടെ വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ വിമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഒമ്പത് അംഗസംഘമാണ് ഫയർ ലെെൻ ഇടാൻ കാട്ടിൽ പോയത്. രണ്ട് സ്ത്രീകളും സംഘത്തിൽ ഉണ്ടായിരുന്നു. ഒപ്പമുള്ളവർ ഓടിമാറിയെങ്കിലും ഏറ്റവും പുറകിലായിരുന്ന വിമലിനെ ആന ആക്രമിക്കുകയായിരുന്നു. ആന തുമ്പിക്കെെകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു. മൃതദേഹം മറയൂർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |