
ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി - ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞ് കുളിമുറിയിലേക്ക് പോയത് വീട്ടുകാർ കണ്ടിരുന്നില്ല.
കുഞ്ഞിനെ തിരയുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |