വണ്ടൂർ: കാൻസർ പ്രതിരോധവും ചികിത്സയും ലക്ഷ്യം വച്ചുള്ള ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം ക്യാമ്പയിന് പോരൂർ പഞ്ചായത്തിൽ തുടക്കമായി. കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 30 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സാധാരണമായി കണ്ടുവരുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ തുടങ്ങിയവ നേരത്തെ കണ്ടെത്തുന്നതിനും തുടർന്ന് ചികിത്സയിലൂടെ ജീവഹാനി ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് ക്യാമ്പിൻ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.സക്കീന, ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ഭാഗ്യലക്ഷ്മി, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.മുഹമ്മദ് റാഷിദ്, വാർഡ് മെമ്പർമാരായ പി.സുലൈഖ, കെ.റംലത്ത്, പി.അൻവർ, മെഡിക്കൽ ഓഫീസർ ഡോ.ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |