തൃപ്പൂണിത്തുറ: ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവയർനസിന്റെ (ഒഫ്‌സ) ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 27-ാമത് ദേശീയ ഭക്ഷ്യസുരക്ഷ ബോധവത്കരണ വെബിനാർ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിന്റെയും മെഡിക്കൽ സെന്റർ ആശുപത്രിയുടെയും പങ്കാളിത്തത്തോടെ നാളെ വൈകിട്ട് 7:30 ന് സംഘടിപ്പിക്കുമെന്ന് ഒഫ്സ നാഷണൽ പ്രോഗ്രാം കോർഡിനേറ്റർ ഡോ. കെ.എം. സൗമ്യ അറിയിച്ചു. ഡോ. ആർ. ശ്രീവിദ്യ ക്ളാസ് നൽകും. ദേശീയ ഭക്ഷ്യസുരക്ഷ ബോധവൽക്കരണ വെബിനാർ സീരീസിന്റെ ലഘുപത്രിക മുൻ ഡി.ജി.പി ഋഷിരാജ് സിംഗും വെബിനാർ നയിക്കുന്ന തീർത്ഥാ വിവേകും ചേർന്ന് പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |