തിരുവനന്തപുരം: തിരുമല ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലയൺസ് കാർണിവൽ ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് തങ്കം എ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ പി.എം.ജെ.എഫ് അബ്ദുൾ വഹാബ് സമ്മാന വിതരണം നടത്തി.ക്ലബിന്റെ നേതൃത്വത്തിൽ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം വാസ്തുശില്പി ജി.ശങ്കർ നിർവഹിച്ചു.വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ തിരുമല അനിൽ നിർവഹിച്ചു.ക്ലബ് സെക്രട്ടറി സുനിൽകുമാർ, ട്രഷറർ ജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |