കോട്ടയം: ചൈതന്യ കാർഷിക മേളയിൽ സന്ദർശകരുടെ തിരക്കേറുന്നു. അഞ്ചാം ദിനമായ ഇന്നലെ സാമൂഹ്യ സമഭാവന ദിനമായിട്ടാണ് ആചരിച്ചത്. കടുത്തുരുത്തി മേഖലയുടെ കലാപരിപാടികളും ദമ്പതികൾക്കായുള്ള കപ്പ കൊത്തി ഞുറുക്കൽ മത്സരവും നടന്നു. ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിന് കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ് നേതൃത്വം നൽകി. തുടർന്ന് 'കേശറാണി' ഹെയർ ഷോ മത്സരവും നടന്നു. ഇന്ന് സ്വാശ്രയസംഗമ ദിനമായി ആചരിക്കും. കൈപ്പുഴ മേഖല കലാപരിപാടികളും, തേങ്ങാപൊതിയ്ക്കൽ മത്സരവും രാജാറാണി പെയർ ഡാൻസ് മത്സരവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |