മുഹമ്മ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിലുള്ള ബണ്ണീസ് യൂണിറ്റ് സിഎം എസ് എൽ പി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൽ. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.
ഗൈഡ് ഡിസ്ട്രിക്ട് ട്രെയിനിംഗ് കമീഷണർ ഭരതമ്മാൾ, കബ് മാസ്റ്റർ മുഹമ്മദ് റാഫി, ബേഡൻ പവ്വലിന്റെയും ലേഡി ബേഡൻ പവ്വലിന്റെയും ചിത്രം വരച്ചു സ്കൂളിന് സമ്മാനിച്ച സൂരജ് എന്നിവരെ ആദരിച്ചു. സ്കൗട്ട് ജില്ല അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബൽദേവ്, സ്കൗട്ട്ഡിസ്ട്രിക്ട് കമ്മീഷണർ ടി. ബാബു, പ്ലാനിങ് കമീഷണർ അനിൽ ബി കൃഷ്ണ, വിദ്യാലയ വികസന സമിതി ജോയിന്റ് കൺവീനർ കെ. എസ് . ലാലിച്ചൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |