കണ്ണൂർ: എഡ്യൂടെക്ക് സ്ഥാപനങ്ങളിലൊന്നായ സ്റ്റം എക്സ്‌പേർട്ട് 2021 മുതൽ നടത്തുന്ന ഇന്നോവേഷൻ ഫെസ്റ്റിന്റെ ഈ വർഷത്തെ ഗ്രാൻഡ് ഫിനാലെ കണ്ണൂർ ചാല ചിൻമയ വിദ്യാലയത്തിൽ നാളെ നടക്കും. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. കെ. അശോകൻ രാവിലെ ഒൻപതരക്ക് ഉദ്ഘാടനം ചെയ്യും.ന്യൂതന ആശയങ്ങളുടെ അവതരണവും മൂല്യനിർണയവും, പുരസ്‌കാര വിതരണവും നടക്കും. കേരളത്തിലെ മികച്ച ഇന്നോവേഷൻ പ്രൊമോട്ടിംഗ് സ്‌കൂൾ, മികച്ച ടിങ്കറിംഗ് ലാബ്, മികച്ച ഇന്നോവേഷൻ കോച്ച്, മികച്ച ഇന്നോവേഷൻ പ്രൊമോട്ടിംഗ് പ്രിൻസിപ്പൽ എന്നീ വിഭാഗങ്ങളിൽ പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരും പ്രശസ്ത അതിഥികളും പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ എ.എൻ. വിജയാനന്ദ്, പി.എ.സതീഷ്, മധുരിമ മുകുന്ദൻ, എം.സി.നികിൽ, പി.എസ്.മുഹമ്മദ് ഷിഹാബ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |