അഞ്ച്, ഏഴ് സെമസ്റ്റർ ബി.ഡെസ് ഫാഷൻ
ഡിസൈൻ പരീക്ഷകളുടെ വിജ്ഞാപനം വെബ്സൈറ്റിൽ.
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം സെമസ്റ്റർ 2020 സ്കീം (റഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2020 2023അഡ്മിഷൻ) ഫെബ്രുവരി 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
2022 അഡ്മിഷൻ സി.ബി.സി.എസ് അഞ്ചാം സെമസ്റ്റർ തോറ്റവർക്കുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് പരീക്ഷകൾക്ക് 11 വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ബി.പി.ഇ.എസ് (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2016 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 24 മുതൽ നടക്കും. 12 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്സി എൻവയൺമെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ് (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അ്ഡമിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14ന് കാലടി ശ്രീ ശങ്കര കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്സി ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റഷൻ (2024 അഡ്മിഷൻ റഗുലർ, 2001 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.
പി.ജി.മെഡിക്കൽ ഓപ്ഷൻ നൽകാം
പിജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ഓപ്ഷനുകൾ നൽകാൻ വീണ്ടും അവസരം. www.cee.kerala.gov.in വെബ്സൈറ്റിൽ7ന് വൈകിട്ട് 5 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
ബിഫാംഅലോട്ട്മെന്റ്
ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സ്-2024 പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി www.cee.kerala.gov.in വെബ്സൈറ്റിൽ 8വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ 0471 2525300
മീഡിയഅക്കാഡമി: വീഡിയോ
എഡിറ്റിംഗ് പരീക്ഷാഫലം
കൊച്ചി: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ 2024 ജൂൺ ബാച്ച് വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അമൽ സക്കറിയ അലക്സ് ഒന്നാം റാങ്കിനും ഗോകുൽ. ബി രണ്ടാംറാങ്കിനും അഭിജിത്ത്. എസ്, ആയുഷ് മനോജ് എന്നിവർ മൂന്നാംറാങ്കിനും അർഹരായി. പരീക്ഷാഫലത്തിന്: അക്കാഡമി വെബ്സൈറ്റ്: www.keralamediaacademy.org
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (മെഡിക്കൽ കോളേജ് - ന്യൂറോളജി) (കാറ്റഗറി നമ്പർ 240/2023) തസ്തികയിലേക്ക് 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ - വെൽഡിംഗ് (കാറ്റഗറി നമ്പർ 136/2024) തസ്തികയിലേക്ക് 17 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 30/2024) തസ്തികയിലേക്ക് 18 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 70/2024) തസ്തികയിലേക്ക് 20ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |