കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ യു.ജി (2022 അഡ്മിഷൻ) അഞ്ചാം സെമസ്റ്റർ റെഗുലർ,പി.ജി (2022 അഡ്മിഷൻ) നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ മേയ് 24ന് ആരംഭിക്കും. പരീക്ഷാ ഫീസ് ഓൺലൈനായി പിഴ കൂടാതെ 7വരെയും പിഴയോടുകൂടി മേയ് 12വരെയും അധിക പിഴയോടെ മേയ് 15വരെയും യൂണിവേഴ്സിറ്റി വെബ് സൈറ്റ് (www.sgou.ac.in , erp.sgou.ac.in) വഴി സമർപ്പിക്കാം. നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി -വർഗ, ഒ.ഇ.സി വിദ്യാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിദ്യാർത്ഥികളും പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. ഫീസ് വിവരങ്ങളും പരീക്ഷാ തീയതിയും സമയവും ടൈം ടേബിളും പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റുമടങ്ങുന്ന വിജ്ഞാപനം യൂണിവേഴ്സിറ്റി വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്.
അഡ്മിറ്റ്കാർഡുകൾ മേയ് 19 മുതൽ പഠിതാക്കൾക്ക് സ്റ്റുഡന്റ്സ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് മുൻകൂട്ടി ഉറപ്പാക്കണം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമെ ആധാർ,ഐ.ഡി,ഡ്രൈവിംഗ് ലൈസൻസ്,യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. അന്വേഷണങ്ങൾക്ക് e23@sgou.ac.in എന്ന ഇ-മെയിൽ വഴിയോ പ്രവൃത്തി സമയങ്ങളിൽ 9188920013, 9188920014 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |