കൊല്ലം: ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ബാസ്കറ്റ് ബാളിൽ കേരളത്തിന് വെള്ളി. ഡെറാഡൂണിൽ നടന്ന വാശിയേറിയ ഫൈനലിൽ തെലങ്കാനയോട് പരാജയപ്പെട്ടെങ്കിലും ഈ മെഡൽ നേട്ടം കേരളത്തിന് അഭിമാനമാണ്. കുളത്തൂപ്പുഴ വാളംപറമ്പിൽ കോശിയുടെയും റീന കോശിയുടെയും മകൾ ചിന്നുകോശിയാണ് കേരളത്തിന് വേണ്ടി നേട്ടം കൈവരിച്ച ടീമിൽ അംഗമായിരുന്നത്. പാലാ അൽഫോൺസ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായ ചിന്നു കോശി എട്ടാം ക്ലാസ് മുതൽ ബാസ്കറ്റ് ബാൾ രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |