തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിന് ഉന്നതരുമായി അടുത്ത ബന്ധമെന്ന് സഹതടവുകാരി സുനിത. ജയിൽ ഡിഐജി പ്രദീപുമായി വളരെ അടുത്ത ബന്ധമാണ് ഷെറിൻ പുലർത്തിയിരുന്നത്. ഷെറിനെ കാണാൻ പ്രദീപ് ആഴ്‌ചയിൽ ഒരിക്കൽ എത്തും. ലോക്കപ്പ് പൂട്ടിയ ശേഷവും പുറത്തിറങ്ങാറുള്ള ഷെറിൻ ആ ദിവസം രണ്ട് മണിക്കൂറിന് ശേഷമാണ് തിരികെ എത്തുകയെന്നും സുനിത ആരോപിച്ചു. മന്ത്രി ഗണേശ് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിരുന്നുവെന്നും സുനിത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മറ്റു പ്രതികളെല്ലാം ക്യൂ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ആവശ്യപ്പെടുന്ന ഭക്ഷണം ഷെറിന് സ്‌റ്റാഫ് കൊണ്ടുകൊടുത്തിരുന്നു. മറ്റുള്ള അന്തേവാസികൾക്ക് കിടക്കാൻ പായയും മറ്റു നൽകുമ്പോൾ ഷെറിന് വീട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന ബെഡ് ഷീറ്റും തലയിണയും നൽകിയിരുന്നു. ലിനൻ വസ്ത്രത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. അതുതന്നെ ആറേഴ് ജോഡി. ലിപ്‌സ്‌റ്റിക്ക് അടക്കം പതിനായിരത്തോളം വില വരുന്ന കോസ്‌മെറ്റിക് സാധങ്ങളാണ് ഷെറിൻ ഉപയോഗിച്ചിരുന്നതെന്ന് സുനിത ആരോപിച്ചു.
ഷെറിന് മന്ത്രിസഭയിലെ രണ്ട് അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതിവേഗത്തിലാണ് ഷെറിന് മോചനം നൽകാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അർഹരായ നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വർഷം ശിക്ഷയനുഭവിച്ചവർ പോലും ജയിലിൽ തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |