വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗനാഥ് സംവിധാനം ചെയ്ത ലിഗർ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ തെലുങ്കിലെ നായിക വേഷം അരങ്ങേറ്റം ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ കോൾ മീ ബേ സീരിസും പ്രേക്ഷകർ ഏറ്റെടുത്തു.
എന്നാൽ ലിഗർ സിനിമയിൽ അഭിനയിക്കാൻ അനന്യ ആദ്യം താത്പര്യം പ്രകടിപ്പിച്ചില്ലെന്നും കോൾ മീ ബേ ചെയ്യുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നുവെന്നും നടനും അനന്യയുടെ പിതാവുമായ ചങ്കി പാണ്ഡെയുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു.
ലിഗറിൽ അഭിനയിക്കുന്നതിന് കരാർ ഒപ്പിടുമ്പോൾ അനന്യയ്ക്ക് 23 വയസായിരുന്നു. എന്നാൽ അനന്യയ്ക്ക് അത്ര പ്രായം തോന്നിക്കില്ലായിരുന്നുവെന്നും ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നുവെന്നും ചങ്കി പാണ്ഡെ പറഞ്ഞു.
അതിനാൽ ലിഗർ ചെയ്യണോ എന്ന കാര്യത്തിൽ അനന്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. തന്റെ പ്രചോദനത്തിൽ അനന്യ ആ സിനിമ ചെയ്തെന്ന് ചങ്കി പാണ്ഡെ വെളിപ്പെടുത്തി.
ആമസോൺ പ്രൈം വീഡിയോ സീരിസായ കോൾ മീ ബൈ ചെയ്യുന്നതിൽ തനിക്ക് എതിർപ്പുകളുണ്ടായിരുന്നതിനാൽ കരിയറിൽ അനന്യയ്ക്ക് ഉപദേശം നൽകുന്നത് താൻ അവസാനിപ്പിച്ചെന്ന് ചങ്കി പാണ്ഡെ പറയുന്നു.
പപ്പാ ഞാൻ ബേ ചെയ്യണോ? എന്നവൾ ചോദിച്ചിരുന്നെങ്കിൽ ഞാൻ വേണ്ടെന്ന് പറയുമായിരുന്നു. അതിനുശേഷം മകളുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. ഒരുപക്ഷേ എനിക്ക് തെറ്റുപറ്റിയിരിക്കാം. ഞാൻ പഴയ സ്കൂളാണ്. എനിക്ക് മറ്റൊന്നും അറിയില്ല.ചങ്കി പാണ്ഡെയുടെ വാക്കുകൾ. എന്നാൽ കോൾ മീ ബേ അനന്യയ്ക്ക് ഫിലിം ഫെയർ അവാർഡ് നോമിനേഷൻ നേടിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |