മൂലമറ്റം: ഗുണ്ട സാജൻ സാമുവൽ കൊലപാതക കേസിൽ പ്രതികൾ ഉപയോഗിച്ച വാക്കത്തി മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള കനാലിൽ നിന്ന് മൂലമറ്റം അഗ്നിരക്ഷാസേന കണ്ടെടുത്തു. കഴിഞ്ഞ രണ്ടിനാണ് മേലുകാവ് ഇരുമാപ്ര സ്വദേശി സാജൻ സാമുവലിന്റെ (47) മൃതദേഹം മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കണ്ടെത്തിയത്. സംഭവത്തിൽ എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളും സാജനും തമ്മിൽ മദ്യപാനത്തിനിടെ നടന്ന വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതികളെ മൃതദേഹം കണ്ട സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ വാക്കത്തി കനാലിലേക്ക് എറിഞ്ഞതായി മൊഴി നൽകിയിരുന്നു. കനാലിലെ വെള്ളമൊഴുക്ക് കുറച്ചതിന് ശേഷമാണ് പരിശോധന നടത്തി വാക്കത്തി കണ്ടെടുത്തത്. ഈ വാക്കത്തി ഉപയോഗിച്ചാണ് സാജന്റെ ഒരു കൈ വെട്ടിമാറ്റിയതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |