തിരുവനന്തപുരം: താമസക്കാരില്ലാത്ത വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കുന്നതിന് കെ ഹോംസ് പദ്ധതി പ്രഖ്യാപിച്ച് ബഡ്ജറ്റ്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
വീടുകളിൽ മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഫോർട്ടുകൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. പദ്ധതി വിജയകരമായാൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.
മൈസ് ടൂറിസം
ദേശീയ,അന്തർദ്ദേശീയതല കോൺഫറൻസുകൾക്കും ഉന്നത മീറ്റിംഗുകൾക്കും സൗഹൃദ അന്തരീക്ഷം ഒരുക്കുന്ന മൈസ് ടൂറിസം (മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസസ് ആൻഡ് എക്സിബിഷൻസ്) വ്യാപിപ്പിക്കും. ഇതിനായി വൻകിട കൺവെൻഷൻ സെന്ററുകളും ഡെസ്റ്റിനേഷൻ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കും. ഹോട്ടലുകൾ നിർമ്മിക്കാൻ 50 കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതി കേരള ഫിനാൻസ് കോർപറേഷൻ ആവിഷ്‌കരിക്കും. ഇതിനായി പലിശയിളവ് നൽകാൻ 20 കോടി രൂപ വകയിരുത്തി. കൊച്ചി മുസിരീസ് ബിനാലെയുടെ അടുത്ത എഡിഷന് ഏഴ് കോടി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |