തിരുവനന്തപുരം: അമ്മയും ഇരട്ടകുട്ടികളും പുറത്തുപോയ സമയത്ത് ഗൃഹനാഥൻ വീട് പൂട്ടി പോയതായി പരാതി. വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം. മാതാവ് ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചുവയസുളള മക്കൾക്കൊപ്പം മണിക്കൂറുകളോളമാണ് വീടിന് മുൻപിൽ കാത്തുനിന്നത്. കുട്ടികളിൽ ഒരാൾ വൃക്കരോഗ ബാധിതനാണ്. ഇതോടെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.
മുൻപ് ഭർത്താവിനെതിരെ ഗാർഹിക പീഡന കേസ് നൽകിയത് സംബന്ധിച്ച് കോടതിയിൽ നിന്നും പ്രൊട്ടക്‌ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്ന് യുവതി പറയുന്നു. ഈ ഓർഡറിന്റെ കാലാവധി നീട്ടി കിട്ടാനായി കോടതിയിൽ പോയപ്പോഴാണ് വീട് പൂട്ടി ഭർത്താവ് കടന്നത്. സംഭവത്തിൽ കേസ് എടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |