പട്ടാമ്പി: കോൺഗ്രസ് തൃത്താല നിയോജക മണ്ഡലം വാർഡ് തല മഹാത്മാഗാന്ധി കുടുംബയോഗങ്ങൾക്ക് തുടക്കമായി. കപ്പൂരിൽ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. കെ.പി.അലി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ, സന റസാഖ് മണ്ണാര പറമ്പ്, പി.ഇബ്രാഹിം കുട്ടി മാസ്റ്റർ, സി.കെ.കുഞ്ഞഹമ്മദ്, സി.പി.മോഹനൻ, പി.അബൂട്ടി, അസ്സൈനാർ കണിക്കരത്ത്, ബൈജു പള്ളത്ത്, കെ.പി.ബാവുണ്ണി, സുധീഷ് പരപൂര വളപ്പിൽ അൻഷാഫ് മുണ്ടറോട്ട്, കെ.പി.അഹമ്മദുണ്ണി, മുഹമ്മദുകുട്ടി തെക്കത്ത് ,നവാസ് കൊഴിക്കര, യൂസഫ് കൊഴിക്കര തുടങ്ങിയവർ സംസാരിച്ചു. എം.ടി.വാസുദേവൻ നായർ സ്മാരകം കൂടല്ലൂരിൽ നിർമ്മിക്കണമെന്ന് യോഗം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |