കടയ്ക്കാവൂർ: തിനവിള ക്ഷീരോത്പാദക സഹകരണസംഘം പുതിയ മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സംഘം വെെസ് പ്രസിഡന്റ് രാധിക സുഭാഷ്,ബ്ലോക്ക് പഞ്ചായത്തംഗം രാധികാപ്രദീപ്,സംഘം പ്രസിഡന്റ് കെ.മണികണ്ഠ കുറുപ്പ്, ചിറയിൻകീഴ് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിദാസ്, മുൻസംഘം പ്രസിഡന്റ് തിനവിള സുഭാഷ്,സംഘം ഭരണസമിതി അംഗം സി.മനോഹരൻ നായർ എന്നിവർ പങ്കെടുത്തു. മുതിർന്ന ക്ഷീരകർഷകരായ മനോഹരൻ നായർ,വിമലാദേവി,മോഹനൻ,രമണി എന്നിവരെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |