കോഴിക്കോട്: ആക്ഷൻ സീറോ എന്ന ചിത്രത്തിനു ശേഷം എസ്.ടി ഫിലിമിന്റെ ബാനറിൽ നിർമ്മിച്ച 'അലകടൽ' ഈ മാസാവസാനം തിയേറ്ററുകളിലെത്തും. കടലിൻ്റെ മക്കളുടെ കഥപറയുന്ന സിനിമയുടെ കഥയും തിരക്കഥയും നവാഗത സംവിധായകനായ സി.കെ.ബാലുവിൻ്റേതാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും വെച്ച് ചിത്രീകരണം പൂർത്തിയായി.
കേരളത്തിലെ നല്ല മീൻ ഭക്ഷിക്കാൻ കഴിയാതെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷം ചേർത്ത പഴകിയ മത്സ്യം കൂടുതൽ വില കൊടുത്ത് ഭക്ഷിക്കേണ്ടി വരുന്നതും ഇതിനെതിരെ ശബ്ദമുയർത്തുന്ന സുന്ദരൻ്റെയും കൂട്ടുകാരുടെയും എതിർപ്പിനെ തുടർന്നുള്ള സംഭവവികാസങ്ങളാണ് പ്രമേയം.
ബാലു സി.കെയും നിതിഷയുമാണ് നായികാനായകൻമാർ. മനുവർമ്മ, നബിൻ ജലാൽ, ഇരിങ്ങൽ കൃഷ്‌ണരാജ്, മുരളി കോവൂർ, ഡോ. അരവിന്ദ് തുടങ്ങിയവർക്ക് പുറമെ മുന്നൂറോളം കടപ്പുറ നിവാസികളും അഭിനയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സി.കെ.ബാലു, നവോദയ ബാലകൃഷ്ണൻ, രാമചന്ദ്രൻ ചോറോട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |