തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക മേഖലയുടെ വളർച്ചയെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചും ചർച്ച ചെയ്യുന്ന കേരള കൗമുദി തിങ്ക് നെക്സ്റ്റ് ബിസിനസ് സമ്മിറ്റ് ഇന്ന്. വൈകിട്ട് 5.30ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ന്യൂ രാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്ടർ വിഷ്ണു ഭക്തൻ, കേരള ചേമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഡോ.ബിജു രമേശ്, ഭീമ ജുവലറി മാനേജിംഗ് ഡയറക്ടർ എം.എസ്.സുഹാസ്, സ്വിസ്റ്റൺ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഷിബു അബൂബക്കർ, ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ എം.എ. വഹാബ്, ഡോ. സായ് ഗണേശ് മെഡിക്കൽ സെന്റർ ചെയർമാൻ ഡോ.സായ് ഗണേശ് പിള്ള, ജോസ് ആലൂക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലൂക്കാസ്, നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് പ്രദീപ്, അമ്പലത്തറ എം.കെ.രാജൻ(സേവനം യു.എ.ഇ) തുടങ്ങിയവർ സംസാരിക്കും. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി സ്വാഗതം പറയും. കൗമുദി ടി.വി ആൻഡ് ഡിജിറ്റൽ ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്ണൻ മോഡറേറ്ററാവും. ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, സീനിയർ മാനേജർ വിമൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |