വെള്ളറട: 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട സ്വദേശിയായ രണ്ടാനച്ഛനെ വെള്ളറട പൊലീസ് പിടികൂടി. കഴിഞ്ഞ മൂന്നുവർഷമായി അമ്മയുടെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതായി പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഇവർ വെള്ളറട പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വെള്ളറട സി.ഐ വി.പ്രസാദ്,എസ്.ഐ റസൽരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |