കാക്കനാട്: ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന രാജഗിരി ക്രിക്കറ്റ് ലീഗ് (ആർ.സി. എൽ ) നാലാം പതിപ്പിൽ കിരീടമണിഞ്ഞ് സോറിംഗ് സിക്‌സസ് എറണാകുളം. ഫൈനൽ മത്സരത്തിൽ ഹോക്‌സ് മലപ്പുറത്തിനെ പരാജയപ്പെടുത്തിയാണ് സോറിംഗ് സിക്‌സസ് കിരീടമണിഞ്ഞത്. ക്രിക്കറ്റ് ലീഗിൽ ഹോക്‌സ് മലപ്പുറം റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കി. പ്ലയർ ഒഫ് ദി മാച്ചും പ്ലയർ ഒഫ് ദി സീരിസുമായി സോറിംഗ് സിക്‌സസ് താരം അനീഷ് പി. രാജനെ തിരഞ്ഞെടുത്തു. രണ്ട് ദിവസം നീണ്ട് നിന്ന ക്രിക്കറ്റ് ലീഗിന്റെ സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ താരവും കേരള ക്രിക്കറ്റ് ടീം പരിശീലകനുമായ ടിനു യോഹന്നാനും പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ മനീഷ് നാരായണനും മുഖ്യാതിഥികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |