കൊല്ലങ്കോട്: എലവഞ്ചേരി കിഴക്കുമുറി ശ്രീ പെരുങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തി നിർഭരമായി ആഘോഷിച്ചു.
ഇന്നലെ പുലർച്ചെ 5.30ന് ഭഗവതിയെ പള്ളിയുണർത്തലിനു ശേഷം സോപാനസംഗീതവും രാവിലെ 11ന് അന്നദാനവും നടന്നു. വൈകീട്ട് പഞ്ചവാദ്യത്തോടെ മൂലസ്ഥാനത്തു നിന്നും എഴുന്നെള്ളത്തും ആറരക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഭഗവതി ആറാട്ട് കുളിയും നടന്നു. തുടർന്ന് പാണ്ടിമേളത്തിനും ശേഷം ഒമ്പതരക്ക് കൊടിയിറക്കം, വെട്ടിക്കെട്ട് എന്നിവയോടെ ഒരാഴ്ച നീണ്ടു നിന്ന ആറാട്ട് മഹാത്സവത്തിന് സമാപനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |