കാഞ്ഞങ്ങാട്: കേരളത്തിലെ മയക്കുമരുന്നു ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി എം.പി. കൺട്രോൾ കമ്മീഷൻ ചെയർമാൻ വി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിജു കുറുവാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എതിർദിശാ സുരേഷ് ക്ലാസ്സെടുത്തു. കേരളമാസ്റ്റേഴ്സ് അത് ലറ്റിക്ക് മീറ്റിൽ 800 മീറ്റർ റിലെ ജേതാവായ എം.ടി.കമലാക്ഷി, മംഗലാപുരം യേനോപ്പായ മെഡിക്കൽ കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ രണ്ടാംറാങ്ക് നേടിയ ശ്രേയ ബി.കെ എന്നിവരെ സമ്മേളനം അനുമോദിച്ചു. സി എം പി സെൻട്രൽ എക്സിക്യൂട്ടിവ് അംഗം വി.കമ്മാരൻ ജില്ലാസെക്രട്ടറി സി വി.തമ്പാൻ സെൻട്രൻ എക്സിക്യൂട്ടിവ് അംഗം ടി.വി.ഉമേശൻ, എം.ടി. കമലാക്ഷി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.വി.ശരത് (പ്രസിഡന്റ്),പി.പി.നിവേദ് (സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |