ആര്യനാട്:കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ 1.16 കിലോ കഞ്ചാവുമായി ആര്യനാട് എക്സൈസിന്റെ പിടിയിലായി. നിരവധി എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയായ കൊണ്ണിയൂർ സ്വദേശി വിലങ്ങൻ ഷറഫ് എന്ന ഷറഫുദീൻ(56), കൊലക്കേസിൽ പ്രതിയായ പുനലാൽ മാതളംപാറ സ്വദേശി ഉദയൻ എന്ന് വിളിക്കുന്ന ഉദയലാൽ(53)എന്നിവരാണ് പിടിയിലായത്. കൊണ്ണിയൂർ ചക്കിപ്പാറ ജംഗ്ഷനു സമീപം ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവ്. വെള്ളനാട്, പുനലാൽ ഭാഗങ്ങളിൽ ചില്ലറ വില്പനയ്ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ.
കഴിഞ്ഞ കുറെ മാസങ്ങളായി വെള്ളനാട് കണ്ണമ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ചെറിയ അളവിൽ കഞ്ചാവുമായി ചില യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജി.സുരേഷ്,പ്രീവന്റീവ് ഓഫീസർമാരായ ടി.വിനോദ്, എം.പി.ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ഒ.എസ്.കിരൺ,എസ്.പി.ജിഷ്ണു,ജി.യു. ഗോകുൽ, സിവിൽ എക്സൈസ് ഓഫീസർ അശ്വതി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എസ്.അനിൽകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |