പത്തനംതിട്ട: 20 വർഷം മുൻപ് നിലച്ച അങ്ങാടിക്കൽ - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനഃരാരംഭിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മന്ത്രി വീണാ ജോർജ് ഫ്ളാഗ്ഓഫ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, റീജിയണൽ കാൻസർ സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരാൻ സർവീസ് ഏറെ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ദിവസവും രണ്ടു സർവീസുകളാണുണ്ടാക്കുക. രാവിലെ അഞ്ചിനാണ് ആദ്യ ട്രിപ്പ്. അങ്ങാടിക്കൽ, പത്തനാപുരം, വെഞ്ഞാറമൂട്, മെഡിക്കൽ കോളജ് വഴി 8.10ന് തമ്പാനൂരിൽ എത്തി ചേരും. 8.35ന് തിരികെ പുനലൂർ വഴി 11.50 ന് പത്തനംതിട്ടയിൽ എത്തും. 12.15ന് വീണ്ടും പുനലൂർ വഴി സർവീസ് നടത്തി 3.30 ന് തമ്പാനൂരിൽ എത്തും. 4.15ന് തിരികെ പത്തനാപുരം വഴി 7.25ന് പത്തനംതിട്ടയിൽ എത്തുചേരും. ആദ്യത്തെയും നാലാമത്തെയും ട്രിപ്പുകൾ മെഡിക്കൽ കോളജ് വഴിയായിരിക്കും. മുൻ എം.എൽ.എ കെ. സി. രാജഗോപാലൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, കെ.എസ്.ആർ.ടി.സി സൗത്ത് സോണൽ ഓഫീസർ റോയി ജേക്കബ്, ജില്ലാ ട്രാൻസ്‌പോർട്സ് ഓഫീസർ ടോണി കോശി അലക്സ്, ഇൻസ്‌പെക്ടർ രാജൻ ആചാരി, കെ.എസ്.ആർ.ടി.സി യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |