മുതലമട: ഗ്രാമപഞ്ചായത്തിന്റെയും മുതലമട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ പ്രതിരോധ ജനകീയ കാമ്പെയിൻ പോത്തമ്പാടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കല്പനാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.കെ.ഗണേഷ് ബാബു, ഡോ.അരുൺരാജ്, ഗുരുവായൂരപ്പൻ തുടങ്ങിയവർ സംസാരിച്ചു. 30-65 വയസ് പ്രായമുള്ള സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയാർബുദം തുടങ്ങിയ പരിശോധനകളും കാൻസർ പ്രാരംബ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺരാജ് ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |