നെടുമങ്ങാട്: ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ മാംസം സൂക്ഷിച്ച ഹോട്ടൽ അടച്ചുപൂട്ടി. അരുവിക്കര പഞ്ചായത്തിലെ അഴീക്കോട് സ്വകാര്യ ഹോട്ടലിനെതിരെയാണ് നടപടി. ഫ്രീസറിൽ നിന്ന് പഴകിയ മാംസം കണ്ടെത്തുകയായിരുന്നു.ഹോട്ടൽ പരിസരം വൃത്തിഹീനമായിരുന്നു.
ഹെൽത്ത് കാർഡും ലൈസൻസും ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.നിരവധി തവണ ഉടമയ്ക്ക് താക്കിത് നൽകിയിരുന്നു. കഴിഞ്ഞ 21ന് നോട്ടീസ് നൽകി.സമീപത്തെ രണ്ട് കടകൾക്കു കൂടി നോട്ടീസ് നൽകിയിട്ടുണ്ട്. ഹെൽത്ത് കേരളയുടെ ഭാഗമായി ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിലാണ് നടപടി.പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.അരുവിക്കര കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ മനോഹർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രസാദ്,വിനോദ്,സുനിൽ രാജു, രമ്യ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |