പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വലിയവിള ക്രിസ്തുരാജ പാരീഷ് ഹാളിൽ സംഘടിപ്പിച്ച വയോജന സംഗമം നെയ്യാറ്റിൻകര നഗരസഭ അദ്ധ്യക്ഷൻ പി.കെ.രാജ്‌മോഹൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, വൈസ് പ്രസിഡന്റ് ഡേവിൾസ് മേരി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ബി.ലൈലകുമാരി, സന്തോഷ് രാജ്,അജിത്ത് പൊഴിയൂർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനി, പഞ്ചായത്ത് അംഗങ്ങളായ കുമാരിലീല, സെറാഫിൻ, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ.എസ്.ദാസ്, കോ-ഓർഡിനേറ്റർ സാബു തുടങ്ങിയവർ സംസാരിച്ചു. വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും കലാപരിപാടികളും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |