കൊല്ലം: കുടിശിക ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് പാരിപ്പള്ളി മെഡി. ആശുപത്രിയിലെ സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാർ ഇന്നലെ ഒരു മണിക്കൂർ പണിമുടക്കി. രാവിലെ 10 മുതൽ 11 വരെ നടന്ന സമരം ഒ.പിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
സെക്യൂരിറ്റി ജീവനക്കാർക്ക് അഞ്ച് മാസത്തെയും ഹൗസ് കീപ്പിംഗ് ജീവനക്കാർക്ക് നാല് മാസത്തെയും ശമ്പളമാണ് ലഭിക്കാനുള്ളത്. സ്വകാര്യ ഏജൻസി മുഖേനെയാണ് രണ്ട് വിഭാഗം ജീവനക്കാരെയും നിയമിച്ചിരിക്കുന്നത്. ശമ്പളം നൽകാനുള്ള തുക ഏജൻസിക്ക് സർക്കാർ നൽകുന്നില്ല. നേരത്തെയും പലതവണ ശമ്പളം മാസങ്ങളോളം കുടിശികയായിട്ടുണ്ട്. ആശുപത്രിയിൽ ഏഴുപതോളം സെക്യൂരിറ്റി ജീവനക്കാരും 170 ഓളം ഹൗസ് കീപ്പിംഗ് ജീവനക്കാരുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |