തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. ഇതിനായി ബ്യൂട്ടിപാർലറിലും മറ്റും പോയി പെെസ കളയുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി അത് വേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ മുഖകാന്തി വർദ്ധിക്കാം. അതിനായി നിങ്ങളുടെ അടുക്കളയിൽ ഉള്ള ഒരു ബീറ്റ്‌റൂട്ട് മാത്രം മതി. ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന ചില ഫേസ്‌പാക്കുകൾ നോക്കിയാലോ?
ബീറ്റ്റൂട്ടും തെെരും
തെെരും ബിറ്റ്റൂട്ടും ചർമ്മത്തിന് വളരെ നല്ലതാണെന്ന് നമ്മുക്ക് അറിയാം. അത്തരത്തിൽ ഇവ രണ്ടും ഉപയോഗിച്ചുള്ള ഫേസ്‌പാക്കിന് ഇരട്ടി ഗുണമാണ്. ഇതിനായി ആദ്യം ചെറിയ കഷ്ണം ബീറ്റ്റൂട്ട് എടുത്ത് അരച്ച് അതിന്റെ ജ്യൂസ് എടുക്കുക. ശേഷം അതിലേക്ക് കുറച്ച് തെെര് കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ഇത് 15-20 മിനിട്ട് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ഇത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്നതാണ് നല്ലത്.
ബീറ്റ്റൂട്ടും തേനും
രണ്ട് ടേബിൽസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടണം. 15-20 മിനിട്ട് കഴിഞ്ഞ് കഴുകികളയാം. മുഖക്കുരുവും പാടുകളും കുറയ്ക്കാൻ ഈ പാക്ക് സഹായിക്കുന്നു.
ബിറ്റ്റൂട്ടും നാരങ്ങനീരും
രണ്ട് ടേബിൾസ്‌പൂൺ ബീറ്റ്റൂട്ട് ജ്യൂസിൽ ഒരു ടേബിൾസ്‌പൂൺ നാരങ്ങനീര് ചേർത്ത് യോജിപ്പിക്കുക. നല്ലപോലെ യോജിപ്പിച്ചശേഷം മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകികളയുക. ചർമ്മത്തിന് തിളക്കം നൽകാൻ ഇത് സഹായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |